
കഥകളി പഠന ശിബിരത്തിലേയ്ക്ക് ഇപ്പോൾ അപേക്ഷിയ്ക്കാം
- കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടി എന്നിവയോടൊപ്പം ഓട്ടൻ തുള്ളലിലും ശിബിരത്തിൽ വിദഗ്ദ്ധർ പരിശീലനം നല്കുന്നതാണ്.
കഥകളി പഠന ശിബിരത്തിനായി ചേലിയ ഗ്രാമം തയ്യാറെടുക്കുന്നു.
പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ ഏപ്രിൽ 28 മുതൽ മെയ് 10 വരെയാണ് ശിബിര പരിപാടികൾ നടക്കുന്നത്.
10-25 പ്രായ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടി എന്നിവയോടൊപ്പം ഓട്ടൻ തുള്ളലിലും ശിബിരത്തിൽ വിദഗ്ദ്ധർ പരിശീലനം നല്കുന്നതാണ്. നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഏപ്രിൽ 22 തിങ്കളാഴ്ച 5 മണിക്ക് മുമ്പ് അപേക്ഷിക്കണം. അപേക്ഷകരുമായുള്ള മുഖാമുഖത്തിന് ശേഷമാണ് പ്രവേശനം നൽകുന്നത്. വിശദാംശങ്ങൾക്ക് ഫോൺ-97458 66260, 94462 58585