
കനത്ത ചൂടിനെ തുടർന്ന് മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
- ജില്ലാ, നഗര തലത്തിൽ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകണം
ഡൽഹി:സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടർന്ന് സാഹചര്യങ്ങളെ നേരിടാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം.

ചൂട് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ നേരിടാൻ ജില്ലാതലത്തിൽ നടപടികൾ എടുക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്. ജില്ലാ, നഗര തലത്തിൽ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകണം. ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകണം. കാലാവസ്ഥ റിപ്പോർട്ടുകൾ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
CATEGORIES News