കനത്ത ചൂട്; കേരളത്തിൽ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്

കനത്ത ചൂട്; കേരളത്തിൽ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്

  • 2,712 പേർക്ക് ഈ മാസം മുണ്ടിനീര് ബാധിച്ചു

തിരുവനന്തപുരം :കേരളത്തിൽ വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കേരളത്തിൽ ഒന്നര മാസത്തിനിടെ 9,763 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഈ മാസം 2,712 പേർക്ക് മുണ്ടിനീര് ബാധിച്ചതായും കണക്കുകൾ പറയുന്നു.പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ രംഗത്തിന്റെ നിർദേശം.

അതേ സമയം കേരളത്തിലെ ചൂട് കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിരീക്ഷണം.
ഈ മാസം 21 വരെ തൽസ്ഥിതി തുടരും. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനിലയായ 36.5 ഡിഗ്രി സെൽഷ്യസ് വെള്ളാനിക്കരയിലാണ് രേഖപ്പെടുത്തിയത്. ചൂട് ഉയരുന്നതിനാൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം, തീപിടുത്തം, കാട്ടുതീ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )