
കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വീണ്ടും മോശം കാലാവസ്ഥ
- മൂടൽമഞ്ഞ് കാരണം ഇന്നലെ 47 ട്രെയിനുകളാണ് വൈകി ഓടിയത്
ഡൽഹി:ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വ്യോമ റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വൈകി. ഉത്തരേന്ത്യയിലെ എട്ട് വിമാനത്താവങ്ങളിലെ ദൃശ്യപരത പൂജ്യമാണ്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് 40 ട്രെയിനുകളും വൈകി ഓടുന്നു.

മൂടൽമഞ്ഞ് കാരണം ഇന്നലെ 47 ട്രെയിനുകളാണ് വൈകി ഓടിയത്. ഡൽഹി, എൻസിആർ പ്രദേശങ്ങളിൽ ദൃശ്യപരത വളരെ കുറവാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ (ഐഎംഡി) കണക്കനുസരിച്ച് ഇന്നലെ ഡൽഹിയിൽ 11.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും വളരെ മോശം അവസ്ഥയിലാണ്. ദേശീയ വായു ഗുണനിലവാര സൂചികയിൽ 335 എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്.
CATEGORIES News
TAGS DELHI