
കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു
- അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്.
കൊച്ചി :കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയെ ഒന്നാം പ്രതി ചേർത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ പെട്ട എം എസ് സി എൽസ 3 കപ്പലിന്റെ ഉടമകൾക്ക് എതിരെയാണ് കേസ്. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ജീവനക്കാർ മൂന്നാം പ്രതിയുമാണ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
മനുഷ്യ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് കാണിച്ചാണ് നടപടി. ഉദാസീനതയോടെ കപ്പൽ കൈകാര്യം ചെയ്തതായി എഫ് ഐ ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കി. മത്സ്യബന്ധന മേഖലക്ക് പ്രതിസന്ധിയുണ്ടാക്കിയെന്നും മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
CATEGORIES News