കരിയാത്തും പാറയിൽ മലവെള്ളപ്പാച്ചിൽ: ടൂറിസ്റ്റുകൾ രക്ഷപ്പെട്ടു

കരിയാത്തും പാറയിൽ മലവെള്ളപ്പാച്ചിൽ: ടൂറിസ്റ്റുകൾ രക്ഷപ്പെട്ടു

  • വ്യാഴാഴ്‌ചയും പുഴയിൽ വെള്ളത്തിന്റെ അളവ് വർധിച്ചിരുന്നു

കൂരാച്ചുണ്ട്:കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്‌തമായ മഴ കാരണം ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്‌റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു.

ഡാം മേഖലയിലേക്ക് ശങ്കരൻ പുഴയിലെ വെള്ളം ഒഴുകാത്തതിനാൽ കരിയാത്തുംപാറ പുഴയിലേക്കാണ് എത്തുന്നത്. കരിയാത്തുംപാറ പുഴ എത്തിച്ചേരുന്ന ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി റിസർവോയറിന്റെ ഭാഗമായ പാറക്കടവ് മേഖലയിലെ പുഴയിൽ ഒരുപാട് ടൂറിസ്റ്റുകൾ ഉണ്ടായിരുന്നു. ജലപ്രവാഹം പുഴയിൽ പെട്ടെന്ന് വർധിച്ചതോടെ ടൂറിസ്റ്റുകൾ ഓടി രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )