കരുമല വളവിൽ അപകടങ്ങൾ കൂടുന്നു

കരുമല വളവിൽ അപകടങ്ങൾ കൂടുന്നു

  • സംസ്ഥാനപാത നവീകരിച്ച ശേഷം ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഉണ്ടായി

എകരൂൽ:സംസ്‌ഥാനപാതയിൽ കരുമല വളവിൽ അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മിനി ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായി.അപകടത്തിൽ കടയ്ക്ക് നാശമുണ്ടായി.

കരുമല, ഉപ്പുംപെട്ടി ഭാഗങ്ങളിൽ അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. സംസ്ഥാനപാത നവീകരിച്ച ശേഷം ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഉണ്ടായി. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )