കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ

കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ

  • പണം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.

തൃശ്ശൂർ: കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചത

തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാൻ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാൾ ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. ചൊവ്വാഴ്‌ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസിൽ നിന്നും തുക പാസ്സായി വന്നിട്ടില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെട്രോളുമായി സുരേഷ് ബാങ്കിൽ എത്തിയത്. ആക്രമണത്തിൽ ആളപായമില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )