കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ വിജയ് നേരിൽ കാണും

കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നാളെ വിജയ് നേരിൽ കാണും

  • ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരിൽ കാണും. കരൂരിൽ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്.

മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികൾ ഒരുക്കിയിട്ടുള്ളത്. കൂടിക്കാഴ്ച അടച്ചിട്ട മുറികളിൽ വെച്ച് നടത്താനാണ് തീരുമാനം. കുടുംബാംഗങ്ങൾക്ക് താമസിക്കാനായി ഒരുക്കിയ ഓരോ മുറിയിലും വിജയ് നേരിട്ടെത്തി സംസാരിച്ച് അനുശോചനം അറിയിക്കും. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )