
കലാകാരന്മാർക്ക് ക്ഷേമനിധിയിലേക്ക് അപേക്ഷിക്കാം
- 60 വയസ്സ് തികഞ്ഞാൽ ഓരോ കലാകാരനും നിലവിൽ 4000 രൂപ വെച്ച് പെൻഷന് അർഹതയുണ്ട്
തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിലേക്ക് എല്ലാ കലാകാരന്മാർക്കും അപേക്ഷ സമർപ്പിക്കാം.അതേ സമയം സർക്കാർ ജോലിയോ, അർദ്ധ സർക്കാർ ജോലിയോ മറ്റ് ഏതെങ്കിലും ക്ഷേമനിധികളോ വഴി പെൻഷൻ സാധ്യത ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.
എല്ലാ കലാകാരന്മാരും സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ അംഗത്വം എടുക്കേണ്ടതാണ്.60 വയസ്സ് തികഞ്ഞാൽ ഓരോ കലാകാരനും നിലവിൽ 4000 രൂപ വെച്ച് പെൻഷന് അർഹതയുണ്ട്.കൂടാതെ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സാ ധനസഹായം,പെൺ മക്കൾക്ക് വിവാഹ ധനസഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങളുമുണ്ട്. ഇതിനായി പ്രതിമാസം (വർഷത്തിൽ 600 രൂപ) 50 രൂപ ആണ് അടക്കേണ്ടത്.

കലാകാരൻ ആണ് എന്ന് തെളിയിക്കുന്ന രേഖ (തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്റെ സാക്ഷ്യപത്രം[പഞ്ചായത്ത് പ്രസിഡണ്ട് / മുനിസിപ്പൽ ചെയർപേഴ്സണ്‍/ കോര്പ്പറേഷന് മേയര്‍ ]സ്ക്കൂൾ സർട്ടിഫിക്കറ്റ്/ വയസ് തെളിയിക്കുന്ന രേഖ,ആധാർ കാർഡ്,
ഇലക്ഷൻ ഐഡൻറിറ്റി കാർഡ്,റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്,ഫോട്ടോ, നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചത് എന്നിവ സഹിതം ക്ഷേമനിധി ബോർഡിലേക്ക് അയക്കേണ്ടതാണ്.
വിലാസം:സെക്രട്ടറി, കേരള സാംസ്കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ്,ഒലിവെറ്റ്, ടി സി 29/2621ടാഗോർ നഗർ -1, ജിജിഎച്എസ് എസ് , കോട്ടൺ ഹിൽ സ്കൂളിന് എതിർവശംസെൻറ് ജോസഫ്സ് പ്രസ്സിന് സമീപം,തൈക്കാട് പിഓ
തിരുവനന്തപുരം- 695 014 കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2720071 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.cwb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര് ശിക്കുകയോ ചെയ്യാം.
(അപേക്ഷാഫോമിലെ
ബാങ്ക് ഡീറ്റയിൽസ് കോളം,
ശുപാർശ ചെയ്യുന്ന സ്ഥാപനത്തിൻ്റെ കോളം, 3 -ാമത് പേജ് എന്നിവ പൂരിപ്പിക്കേണ്ടതില്ല.)