
കലൂർ സ്റ്റേഡിയം മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി
- ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം
കൊച്ചി:നൃത്ത പരിപാടിയ്ക്ക് വേണ്ടി കലൂർ സ്റ്റേഡിയം മൃദംഗ വിഷന് വിട്ടു നൽകിയതിയതിൽ പ്രാഥമിക അന്വേഷണം നടത്താൻ അനുമതി. മൃദംഗവിഷന് വിട്ടു നൽകിയതിയതിൽ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയിൽ ആണ് പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്‌ടർ അനുമതി നൽകിയത്.

ജിസിഡിഎ ചെയർമാൻ, സെക്രട്ടറി എന്നിവർക്കെതിരെയാണ് അന്വേഷണം. സ്റ്റേഡിയം ചട്ടം ലംഘിച്ച് വാടകയ്ക്ക് നൽകിയതിൽ ജിസിഡിഎ ചെയർമാൻ, ജിസിഡിഎ സെക്രട്ടറി എന്നിവർ അഴിമതി നടത്തിയെന്നാണ് കൊച്ചി സ്വദേശിയുടെ പരാതി.
CATEGORIES News
