
കലോത്സവ അവതരണഗാനം പഠിപ്പിക്കാൻ നടി അഞ്ചുലക്ഷം ആവശ്യപ്പെട്ടു- വി. ശിവൻകുട്ടി
- നടിക്ക് കേരളത്തോട് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്നും മന്ത്രി ആരോപിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം നൃത്താവിഷ്കാരം പരിശീലിപ്പിക്കാൻ പ്രമുഖ നടി വൻതുക പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കലോത്സവവേദികളിലൂടെ വളർന്നുവന്ന നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചുവെന്നും നടിക്ക് കേരളത്തോട് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്നും മന്ത്രി ആരോപിച്ചു.
ഞായറാഴ്‌ച വൈകുന്നേരം വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ സമാപന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ആരോപണം. ‘കലോത്സവം സ്വാഗതഗാനം നൃത്താവിഷ്‌കാരം ചെയ്യാനും കുട്ടികളെ ആ നൃത്തം പഠിപ്പിക്കാനും ഒരു പ്രമുഖ നടിയോട് ആലോചിച്ചു. അവർ സമ്മതിച്ചു, എന്നാൽ പ്രതിഫലമായി അഞ്ചുലക്ഷം രൂപയാണ് അവർ ആവശ്യപ്പെട്ടത്,’ മന്ത്രി പറഞ്ഞു.
CATEGORIES News
