കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം

  • ബി.രാജീവന്റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി

തൃശ്ശൂർ: ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിതാ സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എൻ. രാജനെഴുതിയ ‘ഉദയ ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി.പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
പി.പവിത്രന്റെ ‘ഭൂപടം തലതിരിക്കുമ്പോൾ’ ആണ് മികച്ച സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം നേടിയത്.

ബി.രാജീവന്റെ ‘ഇന്ത്യയെ വീണ്ടെടുക്കൽ’ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തിൽ പുരസ്ക‌ാരം നേടി.

‘ആംചോ ബസ്‌തറി’ലൂടെ നന്ദിനി മേനോൻ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എ.എം. ശ്രീധരന്റെ ‘കഥാ കദികെ’യാണ് വിവർത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തിൽ ഗ്രേസി രചിച്ച ‘പെൺകുട്ടിയും കൂട്ടരും’ പുരസ്കാരം നേടി. സുനീഷ് വാരനാടിൻ്റെ വാരനാടൻ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം കരസ്തമാക്കിയത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )