
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടറെ ഇ.ഡി ചോദ്യം ചെയ്തു
- കേരള പോലീസ് രജിസ്റ്റർ ചെയ്‌ത നിരവധി എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ ഇഡിയുടെ കൊച്ചി സോണൽ യൂണിറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസ് ഫയൽ ചെയ്തു
കൊച്ചി:ഗുണഭോക്താക്കളെയും ജീവനക്കാരെയും വഞ്ചിച്ചെന്ന കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റിനെ എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച ചോദ്യം ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരള പോലീസ് രജിസ്റ്റർ ചെയ്‌ത നിരവധി എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ ഇഡിയുടെ കൊച്ചി സോണൽ യൂണിറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസ് ഫയൽ ചെയ്തു. പ്രതികൾ, മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജർമാർ ഉൾപ്പടെ, സ്ഥിര നിക്ഷേപങ്ങളിലും നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളിലും (എൻസിഡി) 8 മുതൽ 12 ശതമാനം വരെ റിട്ടേൺ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരെ വശീകരിച്ചു.

എന്നാൽ ഫണ്ട് ശ്രീ എക്യുപ്മെന്റ് ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് “വഴിതിരിച്ചുവിട്ടു” എന്നാണ് പോലീസിന്റെ എഫ് ഐആറിൽ ആരോപിക്കുന്നത്. ഈ കമ്പനിയെ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായി തെറ്റായി ചിത്രീകരിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ഇതുമൂലം, നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ പണം തിരിച്ചു നൽകാൻ കഴിയാതെ വരികയും അതിനാൽ വഞ്ചിക്കപ്പെടുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കേസിൽ മുത്തൂറ്റ് ഫിനാൻസ്(മുത്തൂറ്റ് ഗ്രൂപ്പ്) എംഡിയെയും ചെയർമാനെയും ഇഡി അവരുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
