
കളർകോട് അപകടം; ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു
ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെയായിരുന്നു അന്ത്യം. ആൽവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽ ആൽവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച് ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
CATEGORIES News