
കസ്റ്റഡി മർദനത്തെ ന്യായീകരിച്ച് പോലീസ് ഉദ്യോഗസ്ഥൻ
- വിദ്യാർഥിയെ മർദിച്ചതിന് സസ്പെൻഷൻ നേരിട്ട ആളാണ് മാഹിൻ
ഇടുക്കി: കസ്റ്റഡി മർദനത്തെ ന്യായീകരിച്ച് പോലീസ് ഉദ്യോഗസ്ഥൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്. മറയൂർ എസ് ഐ മാഹിൻ സലീമാണ് ആവനാഴി സിനിമയിൽ മമ്മൂട്ടി മോഷ്‌ടാവിനെ മർദിക്കുന്ന രംഗങ്ങൾ പങ്കുവെച്ച് പോസ്റ്റിട്ടത്. കുറ്റം സമ്മതിക്കണ്ടേ… എന്ന അടിക്കുറിപ്പോടെയാണ് മാഹിൻ പോസ്റ്റ് പങ്കുവെച്ചത്. വിദ്യാർഥിയെ മർദിച്ചതിന് സസ്പെൻഷൻ നേരിട്ട ആളാണ് മാഹിൻ. വിദ്യാർഥിയെ സ്റ്റേഷനകത്തേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കോതമംഗലം എസ് ഐ ആയി പ്രവർത്തിക്കുന്ന സമയത്താണ് എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. സത്യം പറയാനായി കുറ്റം ചെയ്‌തതെന്ന് ആരോപിക്കുന്ന വ്യക്തിയെ മമ്മൂട്ടി സിനിമയിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് കസ്റ്റഡി മർദനത്തെ ന്യായികരിച്ച് അദ്ദേഹം പോസ്റ്റ് ചെയ്തത്.
CATEGORIES News
