
കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു
- സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം.
മലപ്പുറം: കാടാമ്പുഴയിൽ 13കാരനെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴായിരുന്നു സംഭവം. സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. കുട്ടിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.കളിയാക്കിയെന്ന് ആരോപിച്ചായിരുന്നുമർദനം.

സൈക്കിൾ ചെയിൻ ഉപയോഗിച്ച്കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച്
താഴെയിടുകയും ചെയ്തു.തുടർന്ന് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങൾ നേരിടുകയും ശ്വാസതടസ്സമുൾപ്പടെയുള്ളവ അനുഭവപ്പെടുകയുമായിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
CATEGORIES News
