കാട്ടുപന്നി ശല്യം ; സർക്കാർ നയം അറിയിക്കണമെന്ന് ഹൈകോടതി

കാട്ടുപന്നി ശല്യം ; സർക്കാർ നയം അറിയിക്കണമെന്ന് ഹൈകോടതി

  • തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണമെന്നും ഇക്കാര്യത്തിലുള്ള സർക്കാർ നയം അറിയിക്കണമെന്നും ഹൈക്കോടതി.കൂടാതെ തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. ജനവാസ മേഖലയിൽ കയറി വിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാമെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങൾ വെടിവെയ്ക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും യോഗ്യത എന്താണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജി പരിഗണിച്ചത് ജസ്റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ വേണം കാട്ടുപന്നിയെ കൊല്ലാനെന്നും കോടതി നിർദേശം നൽകി. ഇതിനായി വൈൽഡ് ലൈഫ് വാർഡൻ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് പറ്റിയവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് അടുത്ത് ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )