
കാനഡയ്ക്ക് പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി
- മുൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയിക്ക് പകരക്കാരനായാണ് കാർണി എത്തുന്നത്
ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണിയെ തെരഞ്ഞെടുത്തു. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ പരാജയപ്പെടുത്തിയാണ് മാർക്ക് കാർണിയുടെ മുന്നേറ്റം. മുൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയിക്ക് പകരക്കാരനായാണ് കാർണി എത്തുക. ഒക്ടോബർ 20ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാർണിയുടെ കാലാവധി.ഭരണ കക്ഷിയായ ലിബറൽ പാർട്ടി അംഗങ്ങളുടെ ഇടയിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രിസ്റ്റിയ ഫ്രീലൻഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർണിയു വിജയം.

89ശതമാനം വോട്ടുകളാണ് 59കാരനായ മാർക്ക് കാർണി നേടിയത്. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കാനഡയുടെ ആദ്യ പ്രധാന മന്ത്രിയുമാണ് കാർണി
CATEGORIES News