
കാഫിർ സ്ക്രീൻ ഷോട്ട്; നടപടിയെടുക്കണം-ഷാഫി പറമ്പിൽ എംപി
- വിവാദത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും ഷാഫി പറഞ്ഞു
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കോടതി ഇടപെട്ടതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തുവന്നതെന്നു ഷാഫി പറമ്പില്‍ എംപി. വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം.

വിവാദത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. നിയമനടപടി തുടരും. വര്‍ഗീയത ഉപയോഗിച്ചു ജയിക്കുന്നതിലും നല്ലതു തോല്‍ക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നതു നല്ലതാണ്. പാര്‍ട്ടിക്കു പങ്കുള്ളതിനാല്‍ അന്വേഷണം വൈകുകയാണ്” ഷാഫി പറമ്പില്‍ ആരോപിച്ചു.