കായികമേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും;വിദ്യാഭ്യാസ മന്ത്രി

കായികമേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും;വിദ്യാഭ്യാസ മന്ത്രി

  • അടുത്തവർഷത്തെ കായികമേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: അടുത്തവർഷത്തെ കായികമേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 67-ാമത് കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികൾ കായിക മേളയിൽ പങ്കെടുത്തു. ഇത് ലോക റെക്കോർഡ് ആണ്.

മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും.ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കും.സൻമനസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാവാം. കായിക മേളയിലെ പ്രായതട്ടിപ്പ്. അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും. ഉത്തേജക പരിശോധനയ്ക്ക് ഉള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിന് വേണ്ട ഏജൻസികളെ ക്ഷണിക്കുകയും ചെയ്തു.പക്ഷേ, പ്രസ്‌തുത ഏജൻസികൾ എത്തിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )