
കായികമേള;വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ
- കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക
കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതൽ 11-ാം തിയതി വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. ദിവസവും ആയിരം കുട്ടികൾക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. എറണാകുളം കലക്‌ടർ എൻഎസ്കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.

39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂർ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. നടൻ മമ്മൂട്ടി മുഖ്യാഥിതിയാകും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എട്ട് സ്കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യമാണ്. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിജയികൾക്ക് ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പേരിൽ ട്രോഫി നൽകും. കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ദീപശിഖാ പ്രയാണം എറണാകുളം ജില്ലയിലെത്തും
CATEGORIES News