
കാറും ബസ്സും കൂട്ടിയിടിച്ച് അപകടം
- അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്
ചേമഞ്ചേരി: കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.കഴിഞ്ഞ ദിവസം വൈകീട്ട് ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി കാറും കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സിഗ്മ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം ബസ്സിൻ്റെ മുൻഭാഗവും തകർന്ന നിലയിലാണുള്ളത്.
CATEGORIES News