കാവിലുമ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ

കാവിലുമ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ

  • വനപാലകരെത്തി പരിശോധന നടത്തി

തൊട്ടിൽപ്പാലം:കാവിലുമ്പാറയിലെ പൂളപ്പാറ മലയിൽ പുലിയിറങ്ങിയതായി സംശയം ഉയരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് .

നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് കുറ്റ്യാടിയിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തിയിട്ടുണ്ട് . നാട്ടുകാരുടെ പേടിമാറ്റാൻ ഇന്ന് പൂളപ്പാറ വന മേഖലയിൽ വിശദമായ തിരച്ചിൽ നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )