കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു

  • പൊലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്

ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്.

സോപോറിലെ റാംപോറയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജമ്മു കശ്മീർ പൊലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്.

ഒളിച്ചിരിക്കുന്ന ഭീകരർ തിരച്ചിൽ സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )