
കാസർകോട് – തിരുവനന്തപുരം ആറുവരിപ്പാത ഡിസംബറിൽ പൂർത്തിയാകും-പി.എ.മുഹമ്മദ്
- പ്രതിസന്ധിയുണ്ടായാലും മറികടന്നു വികസനം കൊണ്ടുവരുമെന്നും മന്ത്രി
കാഞ്ഞിരപ്പുഴ: കേരളത്തിന്റെ വികസന മുഖമാകാൻ പോകുന്ന കാസർകോട് തിരുവനന്തപുരം ആറുവരിപ്പാത ഡിസംബറിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞിരപ്പുഴ – ചിറക്കൽപടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5580 കോടി ചെലവഴിച്ചു.

വികസനത്തിൽ സർക്കാർ ആരെയും ഒഴിവാക്കില്ല, വേർതിരിവും കാണിക്കില്ല. വികസനം യാഥാർഥ്യമാക്കാനാണു പ്രയാസം, മുടക്കാൻ പ്രയാസമില്ല. വിവാദം പദ്ധതികളെയും വികസനത്തെയും തടസ്സപ്പെടുത്തും. ഏതു പ്രതിസന്ധിയുണ്ടായാലും മറികടന്നു വികസനം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
CATEGORIES News