കാസർക്കോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുക; ഐക്യകർഷക സംഘം

കാസർക്കോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുക; ഐക്യകർഷക സംഘം

  • നിലവിൽ ഇതര സംസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്

കാസർക്കോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപ്പാദിക്കുന്ന ജില്ലയായ കാസർക്കോഡിൽ അടയ്ക്ക ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കണമെന്ന നിർദ്ദേശവുമായി ഐക്യകർഷക സംഘം. കാഞ്ഞങ്ങാട് ചേർന്ന ഐക്യകർഷകസംഘം കാസർക്കോഡ് ജില്ലാ പ്രവർത്തകയോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു
അടയ്ക്ക കർഷകർക്ക് ഒരു സഹായവും സർക്കാറിൽനിന്ന് ലഭിക്കുന്നില്ല. നിലവിൽ ഇതര സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.

ജില്ലയിൽ സംസ്കരണ ഫാക്ടറി സ്ഥാപിച്ചാൽ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ഗുണകരമാകുമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എസ് .എസ് സുധീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആർഎസ്പി ജില്ല സെക്രട്ടറി ഹരീഷ്. ബി നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി റഷീദ് പുളിയഞ്ചേരി ,ജില്ലാ സെക്രട്ടറി സി. രാമചന്ദ്രൻ നായർ പ്രസിഡണ്ട് വിനോദ് പെരുതടി, സി. രാജേഷ്, ബാലചന്ദ്രൻ കുറിഞ്ഞി, അക്ഷയ് പൂക്കാട് തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )