
കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടു- ആരോഗ്യമന്ത്രി വീണാ ജോർജ്
- പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്
കൊച്ചി:കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 1300 ഓളം ലാപ്രോസ്കോപ്പിക് കീഹോൾ ശസ്ത്രക്രിയകളാണ്.

പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
CATEGORIES News