
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
- അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു
മലപ്പുറം: വേങ്ങരയിൽ കാർ നിയന്ത്രണം വിട്ട് താഴ്ച യിലേക്ക് മറിഞ്ഞ് അപകടം. നാലു പേർക്ക് പരിക്കേറ്റു.വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മലക്കം മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
CATEGORIES News