
കിനാലൂരിൽ എയിംസിനായുള്ള സ്ഥലത്ത് തീപിടിത്തം
- അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു
ബാലുശ്ശേരി:കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപെട്ട കാറ്റാടി ഭാഗത്ത് തീപിടിത്തം ഉണ്ടായി. അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു. എയിംസിനായി കണ്ടെത്തിയ സ്ഥലത്തെ അടിക്കാടിന് ഇന്നലെ വൈകീട്ടോടയാണ് തീപിടിച്ചത്.

നരിക്കുനി ഫയർസ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, സീനിയർ ഫയർ ഓഫിസർ എൻ.കെ. ലതീഷ്, ഫയർ ഓഫിസർമാരായ ടി.കെ. മുഹമ്മദ് ആസിഫ്, കെ.പി. സത്യൻ, എസ്.കെ. സുധീഷ്, ടി. നിഖിൽ, ഐ.എം. രഞ്ജിത്ത്, കെ. സുജിത്ത് എന്നിവർ ചേർന്ന് രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിലൂടെയാണ് തീയണച്ചത്.
CATEGORIES News