
കീം റാങ്ക് പട്ടിക;കേരളാ സിലബസുകാർ സുപ്രീംകോടതിയിൽ
- 2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്‌ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്കോർ കൂടുകയും ചെയ്‌തു.
കോഴിക്കോട്: കീം റാങ്ക് പട്ടിക തിരുത്തേണ്ടിവന്നതിൽ പ്രതിഷേധവുമായി കേരള സിലബസുകാർ. സർക്കാർ കൈവിട്ടതോടെ സ്വന്തംനിലയിൽ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണവർ.
ഇന്നലെ പുറത്തിറങ്ങിയ റാങ്ക് പട്ടിക തയാറാക്കിയപ്പോൾ 2025ൽ പ്ലസ് ടു എഴുതിയ വിദ്യാർഥിക്ക് ഒരു സ്‌കോർ നഷ്‌ടപ്പെടുകയും സി.ബി.എസ്.ഇക്കാർക്ക് 20 സ്കോർ കൂടുകയും ചെയ്‌തു.

2024ൽ പരീക്ഷ എഴുതിയവരിൽ കേരള വിദ്യാർഥിക്ക് നഷ്ടം 27 സ്കോറാണ്. സി.ബി.എസ്.ഇക്കാർക്ക് കൂടിയത് എട്ടും. മുൻവർഷം പ്ലസ് കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവർക്ക് 35 സ്കോറിൻ്റെ വിവേചനം നേരിടേണ്ടിവരുമ്പോൾ ഈ വർഷക്കാർക്ക് അത് 21 ന്റേതാണ്.
CATEGORIES News