കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് ഒന്നാമത് പാലക്കാട്

കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് ഒന്നാമത് പാലക്കാട്

  • യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചാണ് റാങ്കിംഗ്

പാലക്കാട്: രാജ്യത്തെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് തന്നെ ഒന്നാമതായി പാലക്കാട് റെയിൽവേ ഡിവിഷൻ.
മുൻവർഷത്തെ അഞ്ചാം സ്ഥനത്തു നിന്നാണ് ഈ കുതിപ്പ്.

യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചായിരുന്നു റാങ്കിംഗ്. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ആകെ വരുമാനം 1607.02 കോടി രൂപയാണ്. മുൻ വർഷത്തെക്കാൾ 36.5% വർദ്ധന. പാഴ്സൽ, ചരക്ക് സേവനങ്ങൾ ഉൾപ്പെടെയുള വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. ഇതിലൂടെ 583.37 കോടി രൂപ ലഭിച്ചു. ഷൊർണൂർ-നിലമ്പൂർ സെക്ഷൻ ഇപ്പോൾ 100% വൈദ്യുതീകരിച്ചതും ഡീസൽ എൻജിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തത് പാലക്കാട് ഡിവിഷനു നേട്ടമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )