
കുംഭമാസ പൂജ; ശബരിമല നട തുറന്നു
- ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് നട അടക്കും
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ദർശനത്തിന് എത്തി.

നട തുറന്ന് 18-ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് നട അടക്കും.
CATEGORIES News