കുടിയേറ്റക്കാരുടെ നിയമപരിരക്ഷ അമേരിക്ക റദ്ദാക്കാനൊരുങ്ങുന്നു

കുടിയേറ്റക്കാരുടെ നിയമപരിരക്ഷ അമേരിക്ക റദ്ദാക്കാനൊരുങ്ങുന്നു

  • ഞ്ച് ലക്ഷത്തിലധികം അളുകളെ നാടുകടത്തും

വാഷിങ്ടൺ: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ അമേരിക്ക റദ്ദാക്കുന്നു. ക്യൂബ, ഹെയ്ത്‌തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളിൽ അവരെ നാടുകടത്താൻ സാധ്യതയുണ്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.

2022 ഒക്ടോബർ മുതൽ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5,32,000 ആളുകൾക്ക് ഈ ഉത്തരവ് ബാധകമാണ്. സാമ്പത്തിക സ്പോൺസർഷിപ്പിൽ എത്തിയ ഇവർക്ക് യു.എസിൽ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വർഷത്തെ പെർമിറ്റാണ് നൽകിയിരുന്നതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )