
കുടുംബ സന്ദർശന വിസ കാലയളവ് ഉയർത്തി കുവൈത്ത്
- മൂന്നു മാസമായി ഉയർത്തും
കുവൈത്ത് സിറ്റി: കുമൂന്നു മാസമായി ഉയർത്തും.വൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലയളവ് കൂട്ടി. ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഒരുമാസത്തേക്കായിരുന്നു കുടുംബ സന്ദർശന വിസ നൽകിയിരുന്നത് ഇത് ഇനി മൂന്നു മാസമായി ഉയർത്തും.

വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാൽ ‘സഹ്ൽ’ ആപ്ലിക്കേഷൻ വഴി അറിയിപ്പ് നൽകും. തുടർന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.അടുത്തിടെ പുതിയ റസിഡൻസ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിറകെയാണ് കുടുംബ സന്ദർശന വിസയുടെ കാലാവധി വർധിപ്പിച്ചത്. എന്നാൽ വിസക്ക്’ അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ മാറ്റിയിട്ടില്ല.
അതേസമയം, വിസ കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു അലി അൽ അദാനി വ്യക്തമാക്കി. ഇത്തരക്കാർക്ക് മൂന്നു മുതൽ അഞ്ചു വർഷം വരെ തടവോ9 പതിനായിരം ദീനാർ വരെ പിഴയോ ചുമത്തും. വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും.
