
കുട്ടികളിലെ മാനസിക സമ്മർദ്ധം കുറയ്ക്കാൻ ‘ചിരി ‘ പദ്ധതിയുമായി കേരള പോലീസ്
- ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പോലീസ്
തിരുവനന്തപുരം : കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതിയാണ് ‘ചിരി’ പദ്ധതിയെ കുറിച്ച് വ്യക്തമാക്കി കേരള പോലീസ്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ‘ചിരി’പദ്ധതിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പോലീസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ശിശുദിനത്തോടനുബന്ധിച്ച് ആണ് കേരളാപോലീസിൻ്റെ ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിൻ്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
CATEGORIES News