
കുട്ടികൾക്കായി പ്രത്യേക സിം കാർഡ് പുറത്തിറക്കി യുഎഇ
- കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നതാണ് പുതിയ നിയമം
അബൂദബി: ടെലികോം ഓപറേറ്റർ ഇ& യു എ ഇ കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക സിം കാർഡ് പുറത്തിറക്കി. കുട്ടികളുടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നതാണ് പുതിയ നിയമം. കുട്ടികൾക്ക് ഏതൊക്കെ നമ്പറുകളിലേക്ക് വിളിക്കാമെന്ന് വ്യക്തമാക്കാൻ മാതാപിതാക്കളെ അനുവദിക്കുന്ന ഫീച്ചറുകൾ നേടുകയും ഇ& ആപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്യാം.

അനുചിതമായ വെബ്സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള ആക്‌സ് നിയന്ത്രണം, പ്രതിദിന ഉപകരണ ഉപയോഗ പരിധി സജ്ജീകരിക്കുന്നതിനുള്ള സ്ക്രീൻ ടൈം മാനേജ്മെന്റ്, ജനപ്രിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിന് സോഷ്യൽ മീഡിയ നിരീക്ഷണം, രക്ഷിതാക്കൾക്ക് ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ ഇതിൻറെ പ്രത്യേകതയാണ്.രക്ഷാകർതൃ നിയന്ത്രണ സേവനം കിഡ്സ് സിം കാർഡിനൊപ്പം സൗജന്യമായി ലഭിക്കും. മറ്റ് ഉപയോക്താക്കൾക്ക് പ്രതിമാസം 30 ദിർഹത്തിന് പ്രത്യേകമായി ഇത് സബ്സ്ക്രൈബ് ചെയ്യാനാകും. ഒരു മാസത്തെ സൗജന്യ ട്രയലും ലഭ്യമാണ്.