
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനൊരുങ്ങി സർക്കാർ
- അധ്യാപകർക്ക് പരിശീലനം നൽകും, ആദ്യഘട്ടം തിരുവനന്തപുരത്ത്
തിരുവനന്തപുരം:കേരളത്തിൽ പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ ഒരുങ്ങി സർക്കാർ. പ്രൊജക്ട് എക്സ് എന്ന പേരിൽ വരുന്ന അധ്യയന വർഷം മുതലുള്ള പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. ഇതിനായി തിരുവനന്തപുരത്ത് നിന്നുള്ള 1,000 ലോവർ – അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസത്തിൽ പരിശീലനം നൽകും.

സർക്കാർ – എയ്‌ഡഡ് സ്‌കൂളുകളിൽ നിന്നുള്ള 500 വീതം അധ്യാപകർക്കാണ് പരിശീലനം നൽകുക. സംസ്ഥാനത്തെ ഭൂരിഭാഗം അധ്യാപകർക്കും മതിയായ പരിശീലനവും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അവശ്യ അറിവും ഇല്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയിരുന്നു
CATEGORIES News