
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി
- കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയിൽ കൊല്ലം ജില്ലാ കോടതിയാണ് അനുമതി നൽകിയത്
കൊല്ലം: ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയിൽ കൊല്ലം ജില്ലാ കോടതിയാണ് അനുമതി നൽകിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നുവെന്ന കുട്ടിയുടെ പിതാവിൻ്റെ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്.
കേസിൽ ചാത്തന്നൂർ സ്വദേശി പദ്‌മകുമാർ, അനിതാകുമാരി, അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ സഹായിക്കാൻ ഒരാൾ കൂടി ഉണ്ടായിരുന്നു എന്നൊരു ആരോപണം ആദ്യമേ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് തുടരന്വേഷണത്തിലേക്ക് നീങ്ങുന്നത്.
CATEGORIES News