
കുതിച്ചയർന്ന് കുരുമുളക് വില
- നീണ്ട ഒൻപത് വർഷത്തിനുശേഷം കുരുമുളക് വീണ്ടും കിലോയ്ക്ക് 700 രൂപയിലെത്തി
കൊച്ചി:സംസ്ഥാനത്തെ കുരുമുളക് കൃഷിക്കാർക്ക് നല്ലകാലം. നീണ്ട ഒൻപത് വർഷത്തിനുശേഷം കുരുമുളക് വീണ്ടും കിലോയ്ക്ക് 700 രൂപയിലെത്തി. കൊച്ചിയിലെ വിപണിയിൽ കുരുമുളക് വില 720 രൂപയിലേക്ക് എത്തുകയും മാർച്ചിൽ മാത്രം കിലോയ്ക്ക് 48 രൂപയുടെ വർധനയും രേഖപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്.

വിപണിയിലേക്ക് എത്തുന്ന കുരുമുളകിന്റെ അളവിൽ കുറവുണ്ടായതും, ഉൽപാദനത്തിൽ ഏകദേശം 10% ഇടിവുണ്ടായതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വിവരങ്ങൾ. 2016ലായിരുന്നു അവസാനമായി കുരുമുളക് വില 750 രൂപ കടന്നത്.
CATEGORIES News