
കുന്നങ്ങോത്ത് കുടുംബത്തിൻ്റെ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി
- പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മoത്തിൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പയ്യോളി : ഇരിങ്ങൽ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മoത്തിൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രകാശൻ കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി ഖാലിദ് , യു.പി ജലീൽ, റയീസ് മലയിൽ സബീഷ് കുന്നങ്ങോത്ത്, ബാബു കുന്നങ്ങോത്ത്, കെ.വി പ്രദീപൻ, കെ വി ദിലീഷ് , പ്രദീഷ് കുന്നങ്ങോത്ത്, ടി.ദിനേശൻ, മോഹനൻ കുന്നങ്ങോത്ത് സംസാരിച്ചു. ഓണപ്പൂക്കളം തീർത്തും , ഓണസദ്യ കഴിച്ചും കലാപരിപാടികൾ നടത്തിയും പരിപാടി ശ്രദ്ധേയമായി.
CATEGORIES News