കുപ്പിവെള്ളം ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്

കുപ്പിവെള്ളം ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സുരക്ഷ വകുപ്പ്

  • മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളിൽപ്പെടുന്നവയെയാണ് ഹൈ റിസ്ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്

തിരുവനന്തപുരം :കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പാക്കേജുചെയ്ത്‌ മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നിർബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സർക്കാർ ഒക്ടോബറിലെ തീരുമാനത്തെ തുടർന്നാണ് ഇത് നടപ്പാക്കിയത്. ഭക്ഷ്യ സുരക്ഷയെയും പൊതുജനാരോഗ്യവും ശുചിത്വത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് അതോറിറ്റിയുടെ ഈ നീക്കം.

മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളിൽപ്പെടുന്നവയെയാണ് ഹൈ റിസ്ക് ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഇവയെ കൂടാതെ പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെയും ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ഉത്പ്പന്നങ്ങൾ എല്ലാം ചില സുരക്ഷ പരിശോധനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. കൂടാതെ ഇത്തരം ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ എഫ്എസ്എസ്എഐയുടെ കീഴിലുള്ള ഏതെങ്കിലും തേർഡ് പാർട്ടി ഫുഡ് ഓഡിറ്റിങ് കമ്പനിയിൽ നിന്ന് വർഷാവർഷം ഓഡിറ്റിങ് നടത്തുകയും വേണം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )