കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പൽ യാത്രയൊരുക്കി കെഎസ്ആർടിസി

കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പൽ യാത്രയൊരുക്കി കെഎസ്ആർടിസി

  • ബസ്, കപ്പൽയാത്ര അടക്കം ഒരാൾക്ക് 3000-4000 രൂപയാണ് നിരക്ക്

ആലപ്പുഴ :അറബിക്കടലിലെ സൂര്യാസ്തമയം കാണാൻ കെഎസ്ആർടിസിയിലെത്തി ആഡംബര കപ്പലിൽ കടൽയാത്രചെയ്യാം. ഒക്ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ യാത്ര ഒരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ബസ്, കപ്പൽയാത്ര അടക്കം ഒരാൾക്ക് 3000-4000 രൂപയാണ് നിരക്ക്. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച് യാത്രാനിരക്കിൽ വ്യത്യാസം വരും. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക.

ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്ടോബർ രണ്ടുമുതൽ ദീപാവലിവരെ തുടർയാത്രകളുമാണ് ഉള്ളത്. സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്സ് ബസിലും ഫാസ്‌റ്റിലുമായി കൊച്ചിയിലെത്താം. ഒക്ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ് ദിവസങ്ങളിൽ ബോൾഗാട്ടിയിൽനിന്നും വൈകിട്ട് നാലിന് കപ്പൽ യാത്ര ആരംഭിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )