
കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
- മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി:കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് . ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്നലെ മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. കടലിൽ തിരമാലകൾ ആറ് അടിയിലേറെ ഉയരാനുള്ള സാഹചര്യമുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം.