കൂടിയ വിമാന നിരക്ക് കുറഞ്ഞു

കൂടിയ വിമാന നിരക്ക് കുറഞ്ഞു

  • പ്രവാസികൾക്ക് ആശ്വാസം

വധികൾ മുന്നിൽക്കണ്ട് കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുറച്ച് വിമാന കമ്പനികൾ. കഴിഞ്ഞ ദിവസങ്ങളിൽ 500 ദിർഹം വരെയായി ചില വിമാന കമ്പനികൾ നിരക്ക്’കുറച്ചിരുന്നു. ജനുവരി ആദ്യത്തിൽ കോഴിക്കോട്ടുനിന്ന് 555 ദിർഹമിനും കൊച്ചിയിൽനിന്ന് 825 ദിർഹമിനും ക ണ്ണൂരിൽനിന്ന് 600 ദിർഹമിനും, തിരുവന ന്തപുരത്തുനിന്ന് 1100 ദിർഹമിനും നിലവി ൽ ടിക്കറ്റ്ലഭ്യമാണ്. ആഴ്‌ചകൾക്ക് മുന്നേ ഇതേ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻ കൂട്ടി ടിക്കറ്റ് എടുത്ത പലരും ഉയർന്ന നിര ക്ക് നൽകിയാണ് ടിക്കറ്റ് എടുത്തിരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ തിരു വനന്തപുരത്തുനിന്ന് 1400 മുതൽ 2700 ദി ർഹമും കൊച്ചിയിൽനിന്ന് 1450 മുതൽ 3355 ദിർഹമും, കോഴിക്കോട്ടുനിന്ന് 860 മു തൽ 2055 ദിർഹമും, കണ്ണൂരിൽനിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് വിവിധ വി മാന കമ്പനികൾ ഈടാക്കിയിരുന്നത്.അവധിക്കു ശേഷം യു.എ.ഇ യിലെ സ്കൂളുകൾ തുറക്കുന്നത് ജനുവരി ആറിനാണ്.ശൈത്യകാല അവധിയും ക്രി സ്മസും പുതുവത്സരാഘോഷവും മുന്നി ൽക്കണ്ട് വിമാന കമ്പനികൾ ഉയർന്ന നിര ക്ക് ഈടാക്കിയതിനാൽ പല പ്രവാസിക ളും യാത്ര വേണ്ടെന്നുവെച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )