കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാകും

കൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാകും

  • അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രമായ പഠനം നടത്താൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ അധ്യയന വർഷ(2024-25)ത്തെ വിദ്യാഭ്യാസ കലണ്ടറിൽ 25 ശനിയാഴ്‌ചകൾ പ്രവർത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിനായി 5 അംഗ സമിതിയെ സർക്കാർ നിയമിച്ചത്. സമിതി 2 മാസത്തിനകം സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം.ഉത്തരവ് തീയതി മുതൽ 2 മാസത്തെ സമയമാണ് അനുവദിച്ചത്. അതനുസരിച്ചു മാർച്ച് 11നകം റിപ്പോർട്ട് സമർപ്പിക്കണം.

നിലവിലുള്ള പാഠ്യപദ്ധതി പ്രകാരം പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ വിനിമയത്തിന് മണിക്കൂറുകൾ/അതനുസരിച്ചുള്ള പഠനദിനങ്ങൾ വേണ്ടിവരുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ പര്യാപ്തമായ സമയം/ദിനങ്ങൾ ലഭ്യമല്ലെങ്കിൽ കുട്ടിയുടെ ബൗദ്ധിക/ശാരീരിക വൈകാരിക/മാനസിക വികാസത്തിനു യാതൊരു തടസ്സവുമാകാത്ത രീതിയിൽ എപ്രകാരം ആ കുറവ് നികത്താനാകും എന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തിൽ സമഗ്രമായ പഠനം നടത്തുന്നതിനായി ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )