
കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി
- പണം കണ്ടെത്തിയത് കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ്
കണ്ണൂർ:കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് അറസ്റ്റിലായത്.

പണം കണ്ടെത്തിയത് കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് . തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പോലീസ് കണ്ടെടുത്തത്. വിശദമായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്
CATEGORIES News
TAGS KERALA