കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടി;കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷന് വിലക്ക്

കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടി;കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷന് വിലക്ക്

  • പല ഭാഗങ്ങളിലും പിന്നീട് സമാനമായ രീതിയിൽ നിർമാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ‌ർ പരിശോധനയ്ക്ക് എത്തിയിരുന്നു

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിനെ തുടർന്ന് കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. തുടർന്ന് കരാറുകാരായ കെഎൻആർ കൺസ്ട്രക്‌ഷനെ വിലക്കിയിട്ടുണ്ട്. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തുടർ കരാറുകളിൽ ഇരു കമ്പനികൾക്കും പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ എം. അമർനാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്തു. ഐഐടിയിലെ പ്രഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി എടുത്തത്.

കൂരിയാട് ദേശീയപാത 66ൽ നിർമാണത്തിലിരുന്ന ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. പല ഭാഗങ്ങളിലും പിന്നീട് സമാനമായ രീതിയിൽ നിർമാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ‌ർ പരിശോധനയ്ക്ക് എത്തിയിരുന്നു. ദേശീയപാത ഇടിഞ്ഞുതാണതിൽ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഇന്നലെ അറിയിച്ചിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനെ തുടർന്ന് സംസ്‌ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ വ്യാപകമായി വിള്ളൽ കണ്ടെത്തിയിരുന്നു. വിള്ളൽ കണ്ടെത്തിയത് തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )