കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്

  • വരുമാനത്തിൽ ചരിത്രത്തിൽ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്.

തിരുവനന്തപുരം :കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അഭിനന്ദിച്ചു. ശബരിമല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തിൽ ചരിത്രത്തിൽ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു.

27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആർടിസിയെ ആശ്രയിച്ചത്. 4952 ബസ്സുകൾ സർവീസ് നടത്തി. ഒരു കിലോമീറ്റർ 66.69 രൂപയാണ് കളക്ഷൻ ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു. ഇതോടെയാണ് ആകെ വരുമാനം 13.01 കോടി കടന്നത്. കഴിഞ്ഞ മാസം 15 ന് 11.53 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. മികച്ച വരുമാനം നേടാൻ പരിശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ചതിനൊപ്പം യാത്രക്കാർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നന്ദിയും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )