
കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ചു; മന്ത്രി കെബി ഗണേഷ്കുമാർ
- പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സർവീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു .
കൊച്ചി: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സർവീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു . യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്ന് മന്ത്രി കെബി ഗണേഷ്കുമാർ വ്യക്തമാക്കി. എറണാകുളത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിസിനസ് ക്ലാസ് ബസ് സർവീസുകളുടെ ഉദ്ഘാടനവും ഈ വേദിയിൽ നടന്നതായും മന്ത്രി പറഞ്ഞു .

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം പറ്റാത്തതിനാലാണ് ഇപ്പോൾ ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി . ബസ് വന്നാൽ താൻ ഓടിച്ച് നോക്കി സർവീസ് ആരംഭിക്കും. തിരുവനന്തപുരം -കൊച്ചി റൂട്ടിലാകും ആദ്യ സർവീസെന്നും കെബി ഗണേഷ്കുമാർ പറഞ്ഞു.
